Currency

സ്മാര്‍ട്ട് ഫോണുകളെ വാട്ടര്‍പ്രൂഫ് ആക്കാനുള്ള ‘സ്പ്രേ’യുമായി ഓസ്ട്രേലിയൻ ഗവേഷകർ

സ്വന്തം ലേഖകൻSunday, September 11, 2016 10:45 am

സ്മാർട്ട്ഫോണുകളെ വാട്ടർപ്രൂഫ് ആക്കാനുള്ള പുതിയ സംവിധാനവുമായി ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ.

ബ്രിസ്ബൺ: സ്മാർട്ട്ഫോണുകളെ വാട്ടർപ്രൂഫ് ആക്കാനുള്ള പുതിയ സംവിധാനവുമായി ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. വെള്ളത്തെ അകറ്റിനിറുത്താന്‍ കഴിവുള്ള പ്രത്യേക സ്പ്രേ രൂപത്തിലുള്ള ഈ മിശ്രിതം ഫോണിനു മേൽ കോട്ടിങ്ങായി അടിക്കുന്നതോടെ ഫോണുകള്‍ വാട്ടര്‍ പ്രൂഫ് ആകുമെന്ന് ഗവേഷകസംഘത്തിലെ അംഗമായ വില്യം വോംഗ് പറയുന്നു.

വിമാനങ്ങളിലും ഉയരം കൂടിയ കെട്ടിങ്ങളുടെ ജാലകങ്ങളിലും മഞ്ഞു കട്ടപിടിക്കുന്നതും ബോട്ടുകള്‍ തുരുമ്പുപിടിക്കുന്നതുമൊക്കെ തടയുവാനും ഈ സ്പ്രേ ഉപയോഗിക്കാമെന്ന് ഗവേഷകർ അവകാശപ്പെട്ടു. നാനോ പാര്‍ട്ടിക്കിളുകള്‍ ഉപയോഗിച്ചുള്ള ആവരണമാണ് ഫോണുകൾക്ക് മേൽ സ്പ്രെ ചെയ്യുമ്പോൾ ഉണ്ടാകുക. തികച്ചും സുതാര്യമാണ് ആവരണം എന്നതിനാലാണ് വാട്ടര്‍പ്രൂഫ് ചെയ്യാന്‍ സഹായകമാവുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x