Currency

യാത്രക്കാരുടെ സുരക്ഷ; റോഡുകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, October 30, 2019 12:50 pm

ദുബായ്: വാഹനയാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡ് നിയമലംഘനങ്ങളുടെ വര്‍ധന തടയുന്നതിനുമായി കൂടുതല്‍ സംവിധാനങ്ങളുമായി ദുബായ് പൊലീസ് ട്രാഫിക് വിഭാഗം. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിര്‍മിച്ച ഏറ്റവും പുതിയ കാമറകളും റഡാറുകളും റോഡുകളില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ട്രാഫിക് പൊലീസ്. ദുബായ് റോഡുകളില്‍ കൂടുതല്‍ കാമറകള്‍ നിലവില്‍ വരുന്നതോടെ റോഡ് സുരക്ഷ ഉറപ്പുവരുത്താനും വര്‍ധിക്കുന്ന നിയമലംഘനങ്ങള്‍ക്ക് അറുതിവരുത്താനും കഴിയുമെന്ന പ്രതീക്ഷയാണ് ട്രാഫിക് വിഭാഗം അധികൃതര്‍ പങ്കുവെക്കുന്നത്.

യാത്രക്കാരുടെയും കാല്‍നടക്കാരുടെയും സുരക്ഷയാണ് പ്രധാനം. ഇതിനായി റോഡ് സുരക്ഷാസംവിധാനങ്ങള്‍ കുറ്റമറ്റതായിരിക്കേണ്ടതുണ്ട്. അതിനാലാണ് ഏറ്റവും ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ ചൂണ്ടിക്കാട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x