
ദുബായ്: ചരക്ക് വിപണനരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ദുബായ് ഭരണാധികാരി പുതിയ നിയമവ്യവസ്ഥ പ്രഖ്യാപിച്ചു. ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം ദുബായ് മള്‍ട്ടി കമ്മോഡിറ്റി സെന്ററിന്റെ പൂര്‍ണ ഉത്തരവാദിത്തം ദുബായ് മള്‍ട്ടി കമ്മോഡിറ്റി സെന്റര്‍ അതോറിറ്റിക്കായിരിക്കും. ഡി.എം.സി.സിക്ക് കീഴില്‍ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നിര്‍മാണ് പ്രവര്‍ത്തനം നടത്തുന്നതിനും അനുമതി നല്‍കുക ഈ അതോറിറ്റിയാകും.
കമ്പനികളുടെ ലൈസന്‍സില്‍ പരാര്‍ശിക്കുന്ന ബിസിനസ് ആക്ടിവിറ്റിക്കപ്പുറം മറ്റ് ബിസിനസുകള്‍ സ്ഥാപനങ്ങള്‍ നടത്തുന്നത് കര്‍ശനമായി തടയും. സെന്ററിന് കീഴിലെ സ്ഥാപനങ്ങള്‍ നല്‍കുന്ന തീരുവ ഇളവ്, നികുതി ഇളവ് തുടങ്ങി മുഴുവന്‍ നടപടികളും അതോറിറ്റിയുടെ നിരീക്ഷണത്തിന് വിധേയമായിരിക്കും.
ഇത്തരം സ്ഥാപനങ്ങളുടെ മുഴുവന്‍ രേഖകളിലും കത്തിടപാടുകളിലും ഡി.എം.സി.സിക്ക് കീഴിലെ ഫ്രീസോണ്‍ സ്ഥാപനമാണ് എന്ന് പരാര്‍ശിച്ചിരിക്കണം. അതോറിറ്റിയുടെ അനുമതിയില്ലാതെ സ്ഥാപനങ്ങള്‍ ഉടമസ്ഥാവകാശം മാറ്റാന്‍ പാടില്ലെന്നും നിയമം നിര്‍ദേശിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.