
ദുബായ്: ദുബായിലും അബൂദബിയിലും പുതുക്കിയ ട്രാഫിക് നിയമങ്ങള്‍ അടുത്തമാസം ഒന്ന് മുതല്‍ നിലവില്‍ വരും. പുതിയ ഗതാഗത നിയമം അനുസരിച്ച് ദുബായില്‍ പുതിയ ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി വെട്ടിക്കുറച്ചു. അതേസമയം അബൂദബിയില്‍ ട്രാഫിക് പിഴകള്‍ കൂടുതല്‍ കര്‍ശനമാകും.
ദുബായില്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സാണ് ഇനി മുതല്‍ നല്‍കുക. രണ്ടുവര്‍ഷത്തിന് ശേഷം ഡ്രൈവിങ് ലൈസന്‍സ് പുതുക്കുമ്പോള്‍ പ്രവാസികള്‍ക്ക് അഞ്ചുവര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സും സ്വദേശികള്‍ക്ക് പത്തുവര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സുമാകും ലഭിക്കുക. നേരത്തേ പ്രവാസികള്‍ക്കും പത്തുവര്‍ഷം കാലാവധിയുള്ള ലൈസന്‍സാണ് നല്‍കിയിരുന്നത്. 21 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സിന് ഒരു വര്‍ഷം മാത്രമേ കാലാവധിയുണ്ടാവുകയുള്ളു.
അബൂദബിയില്‍ ചുവപ്പ് സിഗ്‌നല്‍ മറി കടക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും പിഴ നല്‍കുന്നതോടൊപ്പം ഒരുമാസം വാഹനം പിടിച്ചുവെക്കുകയും ചെയ്യും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 400 ദിര്‍ഹം പിഴകിട്ടും. പത്ത് വയസിന് താഴെയുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തിയാലും, സുരക്ഷാസീറ്റില്ലാതെ പിന്‍സീറ്റില്‍ ഇരുത്തിയാലും 400 ദിര്‍ഹം പിഴയുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.