150 ശതമാനം വരെയാണ് വർധന. അമിത വേഗതക്ക് പിടിക്കപ്പെടുന്നവർക്കുള്ള പിഴ 1000 പൗണ്ടിൽ നിന്ന് 2500 പൗണ്ട് വരെയായാണ് വർധിപ്പിച്ചിരിക്കുന്നത്.
ലണ്ടൻ: അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്കുള്ള പിഴ വർധിപ്പിച്ച തീരുമാനം പ്രാബലയത്തിൽ വന്നു. 150 ശതമാനം വരെയാണ് വർധന. അമിത വേഗതക്ക് പിടിക്കപ്പെടുന്നവർക്കുള്ള പിഴ 1000 പൗണ്ടിൽ നിന്ന് 2500 പൗണ്ട് വരെയായാണ് വർധിപ്പിച്ചിരിക്കുന്നത്. ആഴ്ചയിലെ വരുമാനത്തിന്റെ 175 ശതമാനം പിഴയായി ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ നിയമലംഘകർക്ക് 56 ദിവസം വരെ വാഹനമോടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുവാനും നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ 44 ശതമാനം വർധനനവുണ്ടായ സാഹചര്യത്തിലാണ് പിഴ വർധിപ്പിക്കാൻ തീരുമാനിച്ചത്. മൂന്നു തവണയായി ശിക്ഷ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. ശരാശരിയേക്കാൾ ഒരു മൈൽ മുതൽ പത്തു മൈൽ വരെ അമിത വേഗതയുള്ളവരെ ബാൻഡ് എ- യിലും പതിനൊന്നു മുതൽ 20 മൈൽ അമിത വേഗതയുള്ളവരെ ബാൻഡ് ബി-യിലും ഇരുപത്തിയൊന്നിന് മുകളിലുള്ളവരെ ബാൻഡ്-സിയിലും ഉൾപ്പെടുത്തും.
ബാൻഡ് എ-യിൽ വരുന്നവർക്ക് 3 പെനാൽറ്റി പോയിന്റും ബാൻഡ്-ബിയിൽ വരുന്നവർക്ക് നാലു മുതൽ ആറു പോയിന്റും ബാൻഡ്-സിയിൽ ആറു പോയിന്റുമാണ് ലഭിക്കുന്നത്. ബാൻഡ് എ-യിലുള്ളവരിൽ നിന്ന് ആഴ്ചയിലെ വരുമാനത്തിന്റെ 25 മുതൽ 75 ശതമാനം വരെയും ബാൻഡ് ബി-യിൽ 75 മുതൽ 125 ശതമാനം വരെയും ബാൻഡ്-സിയിൽ 125 മുതൽ 175 ശതമാനം ശതമാനവുമാണ് പിഴ ഈടാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.