Currency

പാര്‍ക്കിങ് മേഖലയില്‍ വാഹനം ഉപേക്ഷിച്ചാല്‍ 500 ദിര്‍ഹം പിഴ; ഉടമ എത്തിയില്ലെങ്കില്‍ വാഹനം ലേലം ചെയ്യും

സ്വന്തം ലേഖകന്‍Friday, October 2, 2020 6:10 pm

ദുബായ്: പൊതുപാര്‍ക്കിങ് മേഖലകളില്‍ വൃത്തിയാക്കാത്തതും കേടുപാടു സംഭവിച്ചതുമായ വാഹനങ്ങളുടെ ഉടമകള്‍ക്ക് ആര്‍ടിഎയുടെ പിഴയടക്കമുള്ള നടപടികള്‍. ഇത്തരത്തില്‍ കാണപ്പെടുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് ആര്‍ടിഎയുടെ എസ്എംഎസ് സന്ദേശമെത്തും. വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കും. 500 ദിര്‍ഹമാണു പിഴ. നോട്ടിസ് തീയതിക്കു മുന്‍പ് വൃത്തിയാക്കിയില്ലെങ്കില്‍ വാഹനം മുനിസിപ്പാലിറ്റി സ്‌ക്രാപ് യാര്‍ഡിലേക്ക് മാറ്റും.

ദീര്‍ഘനാളത്തെ അവധിക്കു നാട്ടില്‍ പോകുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. നഗരസൗന്ദര്യം കെടുത്തുന്ന പ്രവണതകള്‍ അനുവദിക്കില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ചു മുന്നറിയിപ്പ് നോട്ടിസുകള്‍ നഗരത്തിലെ കെട്ടിടങ്ങളില്‍ പതിച്ചു.

മുനിസിപ്പാലിറ്റി സ്‌ക്രാപ് യാര്‍ഡില്‍ 6 മാസം വരെ വാഹനം സൂക്ഷിക്കും. പിഴയടക്കം 1,381 ദിര്‍ഹം അടച്ച് ഉടമയ്ക്കു വാഹനം വീണ്ടെടുക്കാം. 6 മാസത്തിനകം ഉടമ എത്തിയില്ലെങ്കില്‍ വാഹനം ലേലം ചെയ്യും. വാഹന റജിസ്‌ട്രേഷനിലുള്ള മൊബൈല്‍ നമ്പരില്‍ മാറ്റമുണ്ടെങ്കില്‍ ആര്‍ടിഎയെ അറിയിക്കണം. ഫോണ്‍: 8009090.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x