കൊടും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍നിന്ന് മയക്കുമരുന്ന് ഉപയോഗത്തെ ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഭേദഗതി കൊണ്ട് വന്നിരിക്കുന്നത്.
അബുദാബി: യു.എ.ഇയില്‍ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ രണ്ട് വർഷമാക്കി കുറച്ചു. 1995ൽ കൊണ്ട് വന്ന നിയമപ്രകാരം മയക്കുമരുന്ന് ഉപയോഗത്തിന് നാല് വർഷത്തെ ശിക്ഷ നിയമം അനുശാസിക്കുന്നുണ്ടായിരുന്നു. ഇതാണിപ്പോൾ രണ്ട് വർഷമാക്കി കുറച്ചിരിക്കുന്നത്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതോടൊപ്പം മയക്കുമരുന്ന് ഉപയോഗത്തിന് ആദ്യമായി പിടിക്കപ്പെടുന്നവരെ ജയിലിലയക്കാതെ അവരില്‍നിന്ന് പിഴ ഈടാക്കുകയോ സാമൂഹിക സേവനത്തില്‍ ഏര്‍പ്പെടുത്തുകയോ ചെയ്ത് പുനരധിവാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാനും പരിഷ്കരിച്ച നിയമം അനുശാസിക്കുന്നു. 10,000 ദിര്‍ഹമായിരിക്കും ഇവര്‍ക്കുള്ള പരമാവധി പിഴ. ഒന്നിലധികം തവണ പിടിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞ പിഴയും 10,000 ദിര്‍ഹമാണ്.
കൊടും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍നിന്ന് മയക്കുമരുന്ന് ഉപയോഗത്തെ ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഭേദഗതി കൊണ്ട് വന്നിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നയാളെ പുനരധിവാസ കേന്ദ്രത്തിലത്തെിലോ പൊലീസ്, പ്രോസിസ്യൂട്ടര്‍മാര്‍ എന്നവരുടെ അടുത്തോ എത്തിച്ചാല്‍ ശിക്ഷ നൽകാതെ തന്നെ ചികിത്സ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.