Currency

പൊടിക്കാറ്റ്; കൃത്യമായ മുന്നറിയിപ്പ് നൽകുന്ന പുതിയ സംവിധാനവുമായി യുഎഇ

സ്വന്തം ലേഖകൻMonday, September 5, 2016 4:41 pm

എയ്റോസോള്‍ ഒപ്ടിക്കല്‍ ഡെപ്ത് (എഒഡി‌) എന്ന ഈ സംവിധാനം ഉപയോഗിച്ച് പൊടിക്കാറ്റിനെ സംബന്ധിച്ച കൃത്യമായ മുന്നറിയിപ്പുകൾ നൽകാനാകും.

ഷാർജ: ഗൾഫ് മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നാണ് പൊറ്റിക്കാറ്റ്. പൊടിക്കാറ്റിന്റെ സാന്നിധ്യം സ്വഭാവം എന്നിവ കൃത്യമായി മനസ്സിലാക്കേണ്ടത് അറബ് രാജ്യങ്ങളുടെ പ്രധാന അവശ്യങ്ങളിൽ ഒന്നുമാണ്. യുഎഇയിലെ ഗവേഷകർ ഇത്തരത്തിൽ പൊടിക്കാറ്റിന്റെ സ്വഭാവവും സാന്നിധ്യവും മനസ്സിലാക്കി കൃത്യമായ മുന്നറിയിപ്പ് നൽകുന്ന സംവിധാനം തയ്യാറാക്കിയിരിക്കുകയാണ്.

എയ്റോസോള്‍ ഒപ്ടിക്കല്‍ ഡെപ്ത് (എഒഡി‌) എന്ന ഈ സംവിധാനം ഉപയോഗിച്ച് പൊടിക്കാറ്റിനെ സംബന്ധിച്ച കൃത്യമായ മുന്നറിയിപ്പുകൾ നൽകാനാകും. ഓരോ മിനിറ്റിലും എഒഡി റീഡിങ് വിലയിരുത്തും. ഇതുവഴി കാലാവസ്ഥാ മാറ്റം വ്യത്യസ്ത റീഡിങ്ങില്‍ മനസ്സിലാക്കാം. അഗ്നിപര്‍വതങ്ങളില്‍ നിന്നുള്ള ചാരം, കടലില്‍ നിന്നുള്ള ഉപ്പുകണങ്ങള്‍, ഫാക്ടറികളിലെ മാലിന്യം തുടങ്ങിയവ വേര്‍തിരിച്ചറിയാന്‍ സംവിധാനമുണ്ട്.

മൂന്ന് വർഷം കൊണ്ടാണു ഈ സംവിധാനം അബുദാബി മസ്ദര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്. ഗതാഗതമേഖലയെയും സോളര്‍ പാനലുകളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്ന പൊടിക്കാറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്ന സാഹചര്യത്തില്‍ ഈ സംവിധാനം ഏറെ ഗുണകരമാകുമെന്നാണു കരുതുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x