Currency

വിദേശ ഹെല്‍ത്ത് ടൂറിസ്റ്റുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നത് എൻഎച്ച്എസ് നിർത്തലാക്കുന്നു

സ്വന്തം ലേഖകൻWednesday, January 18, 2017 9:43 pm

നിലവിൽ വിദേശ ഹെൽത്ത് ടൂറിസ്റ്റുകൾക്ക് പ്രസവം അടക്കമുള്ള ചികിത്സകൾ സൗജന്യമായിട്ടാണ് നല്‍കുന്നത്

ലണ്ടൺ: വിദേശ ഹെല്‍ത്ത് ടൂറിസ്റ്റുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി നിര്‍ത്തലാക്കാന്‍ എന്‍എച്ച്എസ് ആലോചിക്കുന്നതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി മുൻനിർത്തിയാണ് ഈ നീക്കം. നിലവിൽ വിദേശ ഹെൽത്ത് ടൂറിസ്റ്റുകൾക്ക് പ്രസവം അടക്കമുള്ള ചികിത്സകൾ സൗജന്യമായിട്ടാണ് നല്‍കുന്നത്.

നാട്ടുകാരുടെ നികുതി പണം ഉപയോഗിച്ച് വിദേശികള്‍ സൗജന്യവും മെച്ചപ്പെട്ടതുമായ ചികിത്സ നേടുന്നുവെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. പ്രസവ പരിചരണമായാലും മറ്റു ചികിത്സക്കായാലും എന്‍എച്ച്എസ് സേവനം ലഭിക്കാന്‍ പാസ്പോര്‍ട്ടും യൂട്ടിലിറ്റി ബില്ലും കാണിക്കണമെന്ന നിർദേശം 20 ആശുപത്രി ട്രസ്റ്റുകളിലെ സ്റ്റാഫിന് ഇതിനോടകം നൽകിയിട്ടുണ്ട്.

പ്രതിവര്‍ഷം 289 മില്യണ്‍ പൗണ്ടാണ് വിദേശികൾക്ക് സൗജന്യ ചികിത്സ നൽകുന്നത് വഴി എൻഎച്ച്എസിന് ചെലവ് വരുന്നത്. ട്ടിങ്ങിലെ സെന്റ് ജോര്‍ജ് ആശുപത്രി, സെന്റ് തോമസ്, കിങ്‌സ് കോളെജ് ആശുപത്രി, ബെര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെ ആശുപത്രികൾ ഇനിമുതൽ ചികിത്സ തേടിയെത്തുന്നവരുടെ ഐഡികാര്‍ഡ് അത്യാഹിത വിഭാഗത്തില്‍ വച്ച് പരിശോധിച്ച് ഉറപ്പുവരുത്തും.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x