എൻഎച്ച്എസിൽ നേഴ്സുമാരുടെ എണ്ണത്തിലെ അപര്യാപ്തത മൂലം നേഴ്സുമാർ ചെയ്യേണ്ടതായിട്ടുള്ള സേവനങ്ങൾ പലതും ഹെൽത്ത് കെയർ അസിസ്റ്റണ്ടുമാർക്ക് ചെയ്യേണ്ടി വരുന്നതായുള്ള ആശങ്കയുണർത്തുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്.
ലണ്ടൻ: എൻഎച്ച്എസിൽ നേഴ്സുമാരുടെ എണ്ണത്തിലെ അപര്യാപ്തത മൂലം നേഴ്സുമാർ ചെയ്യേണ്ടതായിട്ടുള്ള സേവനങ്ങൾ പലതും ഹെൽത്ത് കെയർ അസിസ്റ്റണ്ടുമാർക്ക് ചെയ്യേണ്ടി വരുന്നതായുള്ള ആശങ്കയുണർത്തുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്. ഹെൽത്ത് കെയർ അസിസ്റ്റണ്ടുമാരിൽ മൂന്നിൽ ഒരാളും പറയുന്നത് തങ്ങളുടെ അറിവിനും ശേഷിക്കും മുകളിലുള്ള ജോലികൾ ചെയ്യാൻ സമ്മർദ്ദമുണ്ടാകുന്നുണ്ട് എന്നാണ്.
ചെലവുചുരുക്കൽ നടപടികളൂടെ ഭാഗമായി നേഴ്സുമാരുടെ എണ്ണം വെട്ടിക്കുറച്ചതും എൻ എച്ച് എസിൽ ചികിത്സ തേടുന്ന രോഗികളൂടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന വർദ്ധനവും മൂലമാണ് കെയർ അസിസ്റ്റണ്ടുമാർക്ക് അവരുടെ കഴിനേക്കാൾ ഉയർന്ന ജോലി ചെയ്യേണ്ടി വരുന്നത്.ഇതാകട്ടെ ഇപ്പോൾ എൻ എച്ച് എസിലെ രോഗീപരിചരണ കാര്യത്തിൽ ആശങ്കയുളവാക്കുകയും ചെയ്യുന്നു.
400,000 ത്തോളം ഹെൽത്ത് കെയർ അസിസ്റ്റണ്ടുകളാണു നിലവിൽ നിലവിൽ ഇംഗ്ലണ്ടിലുള്ളത്. രോഗികൾക്കായുള്ള കിടക്ക ഒരുക്കുക, അവർക്ക് കൃത്യമായി ആഹാരവും മരുന്നും ലഭ്യമക്കുക എന്നതാണു ഈ പഥവിയിൽ ഉള്ളവർ നിർവഹിക്കേണ്ട സാധാരണ ജോലികൾ. എന്നാൽ ഇപ്പോൾ തങ്ങൾക്ക് പരിശീലനം ലഭിച്ചിട്ടില്ലാത്ത ജോലികൾ പലതും ചെയ്യാൻ നിർബന്ധിക്കപ്പെടുന്നുവെന്നാണു കെയർ അസിസ്റ്റണ്ടുമാർ ചൂണ്ടിക്കാണിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.