ഹോമിയോ, നാച്ചുറല്‍ ചികിത്സകള്‍ നിര്‍ദേശിക്കുന്നത് എൻഎച്ച്എസ് നിർത്തലാക്കുന്നു
ലണ്ടൺ: ഹോമിയോ, നാച്ചുറല്‍ ചികിത്സകള്‍ നിര്‍ദേശിക്കുന്നത് എൻഎച്ച്എസ് നിർത്തലാക്കുന്നു. സാമ്പത്തിക ബാധ്യതയുടെ പേരിലാണ് എന്‍എച്ച്എസ് ഹോമിയോപ്പതി ചികിത്സ അവസാനിപ്പിക്കുന്നത്. വര്‍ഷങ്ങളായി ഹോമിയോപ്പതി ചികിത്സയും മരുന്നും തുടരുന്ന പതിനായിരക്കണക്കിന് രോഗികളെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ നീക്കം.
200 മില്യണ്‍ പൗണ്ട് ആണ് ഇത്തരം ചികിത്സയ്ക്കായി എന്‍എച്ച്എസിന് ചെലവാകുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സികുട്ടീവ് സൈമണ്‍ സ്റ്റേവന്‍സ് പറഞ്ഞു. ഇത്തരം ചികിത്സകള്‍ക്ക് ഇനി പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഇനി അലോപ്പതി മാത്രമാവും എൻ എച്ച് എസിൽ ലഭ്യമാകുക.
കണ്ണില്‍ ഒഴിക്കുന്ന മരുന്ന്, ചുമ മരുന്ന്, സണ്‍ സ്‌ക്രീം എന്നിവയ്ക്ക് മാത്രമായി 50 മില്യണ്‍ മുതല്‍ 100 മില്യണ്‍ പൗണ്ട് വരെയാണ് പ്രതിവര്‍ഷം എൻ എച്ച് എസ് ചെലവാക്കുന്നത്. ഇത്തരത്തിൽ പതിനെട്ടോളം ചികിത്സാ രീതികളാണ് എന്‍എച്ച്എസ് അവസാനിപ്പിക്കുന്നത്. ഇതോടൊപ്പം ചെറിയ രോഗങ്ങള്‍ക്കു മരുന്നു നല്‍കുന്നതും നിർത്തലാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.