
ലണ്ടൺ: യൂറോപ്യൻ യൂണിയനു പുറത്തു നിന്നുള്ളവർക്കായി വിസ ചട്ടങ്ങൾ ലഘൂകരിക്കണമെന്ന ആവശ്യവുമായി നാഷണൻ ഹെൽത്ത് സർവീസ് (എൻ.എച്ച്.എസ്) മേധാവികൾ.
വിദഗ്തരായ അരോഗ്യജീവനക്കാരുടെ നിയമനത്തിനു ഇതു ആവശ്യമാണെന്നു യുകെ ഹോം ഓഫീസിനെ അറിയിച്ചതായി എൻ.എച്ച്.എസിലെ ജീവനക്കാരുടെ നിയമനവിഭാഗവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
നിലവിൽ ടയർ 2 വിസയിൽ യൂറോപ്യൻ യൂണിയനു പുറത്തു നിന്നുള്ളവരെ നിയമിക്കുന്നതിനു നിയന്ത്രണമുണ്ട്. ബ്രക്സിറ്റ് നടപടികളുമായി യുകെ മുന്നോട്ടു പോകുന്നതിനായി യൂറോപ്പിൽ നിന്നും ജീവനക്കാരെ കണ്ടെത്തുന്നതിനും പ്രയാസം നേരിടുന്നു. ഈ സാഹചര്യത്തിലാണു ഇത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.