Currency

ദുബായ് വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലേയ്ക്ക് രാത്രിയില്‍ പുതിയ ബസ് സര്‍വീസ്

സ്വന്തം ലേഖകന്‍Saturday, August 31, 2019 2:32 pm

ദുബായ്: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലേയ്ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ രാത്രികാല ബസ് റൂട്ട് ആരംഭിക്കും. കൂടാതെ, മറ്റു 11 റൂട്ടുകളിലെ സമയം പുനഃക്രമീകരിക്കുകയും സര്‍വീസ് മെച്ചപ്പെടുത്തുകയും ചെയ്യും. എന്‍30 റൂട്ടാണ് പുതുതായി സര്‍വീസ് ആരംഭിക്കുന്നതെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി പറഞ്ഞു.

ഈ റൂട്ട് ഇന്റര്‍നാഷണല്‍ സിറ്റിയിലെ ദുബായ് മാര്‍ട്2ല്‍ നിന്ന് ആരംഭിച്ച് റാഷിദിയ്യ മെട്രോസ്റ്റേഷന്‍ വഴി ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 2ലേയ്ക്ക് സഞ്ചരിക്കും. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയായിരിക്കും സമയം. 11എ, 24, 34, 50, 56, 95, 95എ, 96, എഫ്53, എക്‌സ്25, എന്‍55 എന്നീ റൂട്ടുകളുടെ സര്‍വീസും മെച്ചപ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x