
ദുബായ്: നിപ്പ വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ സൂഷ്മമായി നിരീക്ഷിക്കണമെന്ന് യുഎഇ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി. യുഎഇയിലെ വിവിധ വിമാനത്താവളങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി നിപ രോഗം ആണോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം.
നിപ വൈറസ് ബാധ സംശയിച്ചാലുടനെ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റണമെന്നും ആരോഗ്യ ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. രോഗം പിടിപെട്ട പ്രദേശത്തുനിന്ന് വരുന്ന യാത്രക്കാര്‍ക്ക് നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യ അധികൃതരെ സമീപിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവരെ ബോധവാന്മാരാക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം വിശദീകരിച്ചു. കേരളത്തിലേക്ക് അത്യാവശ്യ ഘട്ടത്തിലല്ലാതെ യാത്ര പോകരുതെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.