അബുദാബിയിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്ക് രാവിലെ 6.30 മുതല്‍ 9.30 വരെ റോഡുകളിൽ വിലക്ക് ഏർപ്പെടുത്തി.
അബുദാബി: അബുദാബിയിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്ക് രാവിലെ 6.30 മുതല്‍ 9.30 വരെ റോഡുകളിൽ വിലക്ക് ഏർപ്പെടുത്തി. ഈ സമയങ്ങളിലുള്ള വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം അറിയിച്ചു.
ഇതേ കാരണം മുൻ നിർത്തി ജോലിക്കാരെ കൊണ്ടുപോകുന്ന 50 സീറ്റുള്ള ബസുകള്‍ക്കും ആഗസ്റ്റ് 24ന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അതിനിടെ ബസുകള്‍ക്ക് മാത്രമായി പ്രത്യേക പാത അനുവദിക്കണമെന്നും 40 ബസ് സ്‌റ്റേഷനുകളും നവീകരിക്കണമെന്നുമുള്ള നിര്‍ദേശങ്ങളും കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.