Currency

അബുദബിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങിയാല്‍ അധിക ചാര്‍ജ് ഈടാക്കുന്നത് നിയമവിരുദ്ധം; 8000 ദിര്‍ഹം പിഴ

സ്വന്തം ലേഖകന്‍Thursday, September 21, 2017 10:59 am

 

അബുദബി: അബുദബിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങിയാല്‍ അധിക ചാര്‍ജ് ഈടാക്കുന്നത് നിയമവിരുദ്ധം. എമിറേറ്റിലെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും അബൂദബി സാമ്പത്തിക വികസന വകുപ്പ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പ്രത്യേകം ഫീസ് ഈടാക്കിയാല്‍ 8000 ദിര്‍ഹമാണ് പിഴ.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തിയാല്‍ യാതൊരു വിധ അധികചാര്‍ജും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവകാശമില്ല. സ്ഥാപനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ആദ്യ തവണ കര്‍ശനമായ മുന്നറിയിപ്പ് നല്‍കും. വീണ്ടും ഇത്് ആവര്‍ത്തിയാല്‍ 4000 ദിര്‍ഹം പിഴ ഈടാക്കും. വീണ്ടും ഇതേ നടപടി തുടര്‍ന്നാല്‍ 6000 ദിര്‍ഹമായിരിക്കും പിഴ. നാലാം തവണയും നിയമവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പെട്ടാല്‍ പിഴ 8000 ദിര്‍ഹമായി ഉയരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x