Currency

കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസിന് സമാധാന നൊബേല്‍

സ്വന്തം ലേഖകൻFriday, October 7, 2016 4:47 pm

52 വര്‍ഷം നീണ്ട കൊളംബിയന്‍ ആഭ്യന്തര യുദ്ധത്തിന് വിരാമമിടാനായി കൊളംബിയ സര്‍ക്കാരും ഇടതുഗറിലകളായ റവല്യൂഷനറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയും തമ്മിൽ സമാധാനക്കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുൻകൈ എടുത്തതാണു ഇദ്ദേഹത്തെ സമാധാന നോബേലിന് അർഹനാക്കിയിരിക്കുന്നത്.

കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസിന് ഈ വർഷത്തെ സമാധാന നൊബേല്‍ സമ്മാനം. 52 വര്‍ഷം നീണ്ട കൊളംബിയന്‍ ആഭ്യന്തര യുദ്ധത്തിന് വിരാമമിടാനായി കൊളംബിയ സര്‍ക്കാരും ഇടതുഗറിലകളായ റവല്യൂഷനറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയും തമ്മിൽ സമാധാനക്കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുൻകൈ എടുത്തതാണു ഇദ്ദേഹത്തെ സമാധാന നോബേലിന് അർഹനാക്കിയിരിക്കുന്നത്.

എന്നാൽ ഒക്ടോബര്‍ രണ്ടിന് നടന്ന ഹിതപരിശോധനയില്‍ സമാധാന കരാറിനെ കൊളംബിയന്‍ ജനങ്ങള്‍ തള്ളികളഞ്ഞിരുന്നു. ഹിതപരിശോധനയില്‍ 50.24 ശതമാനം ജനങ്ങള്‍ കരാറിനെതിരെ നിലപാട് സ്വീകരിച്ചു. അതേസമയം, ഹിതപരിശോധനാ ഫലം എതിരാണെങ്കിലും സമാധാന ശ്രമങ്ങളെ കൊളംബിയന്‍ ജനത അംഗീകരിച്ചില്ലെന്ന് കരുതാവില്ലെന്ന് നൊബേല്‍ പുരസ്കാര കമ്മിറ്റി വിലയിരുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x