2016ലെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ശരീരത്തിലെ കോശ പരിവർത്തനം സംബന്ധിച്ച പഠനം (ഓട്ടോഫജി) നടത്തുന്ന ജാപ്പനീസ് ഗവേഷകൻ ഗവേഷകന്‍ യോഷിനോരി ഒസുമിക്ക്.
സ്റ്റോക്ക്ഹോം: 2016ലെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ശരീരത്തിലെ കോശ പരിവർത്തനം സംബന്ധിച്ച പഠനം (ഓട്ടോഫജി) നടത്തുന്ന ജാപ്പനീസ് ഗവേഷകൻ ഗവേഷകന്‍ യോഷിനോരി ഒസുമിക്ക്. പഴയ കോശങ്ങള്‍ക്കു പകരം പുതിയവ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ് ഇദ്ദേഹത്തെ നൊബേൽ പുരസ്കാരത്തിന് അർഹനാക്കിയിരിക്കുന്നത്.
ടോക്യോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ് ഒസുമി. യീസ്റ്റ് കോശങ്ങളില്‍ യോഷിനോരി നടത്തിയ പഠനങ്ങള്‍ വൈദ്യശാസ്ത്ര രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വഴിയൊരുക്കിയെന്ന് നോബേൽ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പുരസ്കാര കമ്മറ്റി വിലയിരുത്തി. ഏകദേശം അഞ്ചരക്കോടി രൂപയാണ് (718,000 യൂറോ)യാണ് പുരസ്കാര തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.