
ദുബായ്: മെട്രോ ഉള്‍പ്പെടെയുള്ള പൊതുവാഹന യാത്രയ്ക്കുള്ള നോല്‍കാര്‍ഡുകള്‍ കൂടുതല്‍ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് ആര്‍ടിഎ പരിഗണനയില്‍. നോല്‍ കാര്‍ഡ് ഉപയോഗിച്ചു വാഹന പരിശോധനാ കേന്ദ്രങ്ങള്‍, റജിസ്‌ട്രേഷന്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലെ ഫീസ് അടയ്ക്കാനും സാലിക് റീ ചാര്‍ജ് ചെയ്യാനും സൗകര്യമൊരുക്കുന്നതാണ് പരിഗണിക്കുന്നത്.
നിലവില്‍ വിവിധ സേവനകള്‍ക്ക് നോല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. നോല്‍ കാര്‍ഡ് ഉപയോഗിച്ച് ആര്‍ടിഎ ഓഫിസുകളും പിഴയും അഞ്ചുസേവനകേന്ദ്രങ്ങളില്‍ അടയ്ക്കാന്‍ അടുത്തിടെ സൗകര്യമൊരുക്കിയിരുന്നു. ആര്‍ടിഎയുടെ കീഴിലുള്ള ഉം റമൂല്‍, അല്‍ കിഫാഫ്, അല്‍ ബര്‍ഷ, അല്‍ തവാര്‍, അല്‍ മനാര ഹാപ്പിനെസ് കേന്ദ്രങ്ങള്‍ വഴി അടയ്ക്കാനാണു സൗകര്യമൊരുക്കിയത്. നോല്‍കാര്‍ഡുകളെ ആര്‍ടിഎ ആപ്പുമായി ബന്ധിപ്പിച്ചു നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) വഴി പാര്‍ക്കിങ് ഫീസ് അടയ്ക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ആന്‍ഡ്രോയിഡ് ഫോണില്‍ ആര്‍ടിഎ ദുബായ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അക്കൗണ്ട് തുടങ്ങണം.
നോല്‍ കാര്‍ഡ് ഓപ്ഷന്‍ വഴി പാര്‍ക്കിങ് ഫീസ് അടയ്ക്കാനും ടോപ് അപ് ചെയ്യാനും സാധിക്കും. മറ്റു രീതിയില്‍ പാര്‍ക്കിങ് ഫീസ് അടയ്ക്കാന്‍ വേണ്ടിവരുന്നതില്‍നിന്നു 30 ഫില്‍സ് കുറച്ചു നല്‍കിയാല്‍ മതിയെന്നതും ഈ സംവിധാനത്തിന്റെ നേട്ടമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.