Currency

ലൈംഗിക കുറ്റകൃത്യത്തിലേർപ്പെടുന്ന വിദേശികളെ നാടുകടത്തും: ഓസ്ട്രേലിയൻ കുടിയേറ്റകാര്യ മന്ത്രി

Wednesday, July 26, 2017 12:13 pm

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്ന വിദേശ പൗരന്മാരെ നാടുകടത്തുമെന്ന് ഓസ്ട്രേലിയൻ കുടിയേറ്റകാര്യ മന്ത്രി പീറ്റർ ഡട്ടൺ

രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്ന വിദേശ പൗരന്മാരെ നാടുകടത്തുമെന്ന് ഓസ്ട്രേലിയൻ കുടിയേറ്റകാര്യ മന്ത്രി പീറ്റർ ഡട്ടൺ. ഇത്തരക്കാരുടെ വിസ റദ്ദാക്കി മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. തന്റെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും സമാധാനവുമായി തനിക്ക് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. 

യാത്രക്കാരിയെ ലൈംഗികമായി അധിക്ഷേപിച്ചതിന്റെ പേരിൽ ഇന്ത്യക്കാരനായ ടാക്സി ഡ്രൈവർ ജഗ്ദീപ് സിംഗിനെ നാടുകടത്താനുള്ള കുടിയേറ്റവകുപ്പിന്റെ തീരുമാനം അഡ്മിനിസ്ട്രേറ്റീവ് അപ്പീൽ ട്രൈബ്യൂണൽ ശരിവെച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജഗ്ദീപ് സിംഗിനെ നാടുകടത്തുന്നത് നിലവിൽ ഓസ്ട്രേലിയയിലുള്ള മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയെ പ്രതികൂലമായി ബാധിക്കുമെന്ന് കാണിച്ച് സമർപ്പിച്ച ഹർജി തള്ളിയ ട്രൈബ്യൂണൽ, പീറ്റർ ഡട്ടന്റെ തീരുമാനം ശരിവെക്കുകയായിരുന്നു. ജഗ്ദീപ് സിംഗിനെ കഴിഞ്ഞ വ്യാഴ്ചാഴ്ച ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് ഇന്ത്യയിയിലേക്ക് തിരിച്ചയച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x