
കുവൈറ്റ് സിറ്റി: വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഹെല്പ് ഡെസ്ക്കുകൾ പ്രവർത്തനം ആരംഭിച്ചതോടെ നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് രെജിസ്ട്രേഷന് മികച്ച പ്രതികരണം. ഹെല്പ് ഡെസ്ക് കേന്ദ്രങ്ങളിൽ ദിനംപ്രതി നൂറു കണക്കിന് പേരാണ് അപേക്ഷ നല്‍കാനായി എത്തുന്നത്. പാസ്സ്പോർട്ടിന്റെ വിസ പേജ് ഉള്‍പ്പെടെയുള്ള കോപ്പിയും , സിവിൽ ഐഡി കോപ്പി , രണ്ടു പാസ്സ്പോർട്ട് സൈസ് ഫോട്ടോ , രണ്ട് ദിനാർ ഫീസ് എന്നിവയാണ് രെജിസ്ട്രേഷനു ആവശ്യമുള്ള രേഖകൾ.
വെല്‍ഫെയര്‍ കേരള കുവൈറ്റിന്റെ നേതൃത്വത്തിൽ ഫഹാഹീലിൽ സൂക്ക് സബ, യൂനിറ്റി സെന്റെര്, ദാറുസ്സലാം ഓഡിറ്റോറിയം, അബാസിയ പ്രവാസി ഓഡിറ്റോറിയം, ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയം , അബൂ ഹലീഫ തനിമ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ . ഞായര്‍ മുതല്‍ വ്യാഴം വരെ വൈകീട്ട് 6 മുതൽ ഒമ്പതു വരെയും, വെള്ളി ശനി ദിവസങ്ങളിൽ വൈകീട്ട് ആറുമുതൽ രാത്രി പത്തു മണി വരെയും ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തിക്കും.
കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദിവസവും വൈകുന്നേരം ആറുമണി മുതല്‍ ഒമ്പതുമണി വരെ കലയുടെ അബ്ബാസിയ, സാല്‍മിയ, അബുഹലീഫ, ഫഹാഹീല്‍ മേഖല സെന്ററുകളിലും ഹെല്പ് ഡെസ്കുകളുടെ സേവനം ലഭ്യമാകും. അതിനിടെ കുവൈറ്റ് ഓ.ഐ.സി.സി യുടെ നോർക്ക രെജിസ്ട്രേഷൻ കാമ്പയിൻ വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുൺറ്റ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.