ദുബായ്: നോട്ട് നിരോധനം പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ഫോറിന്‍ മണി എക്‌സ്‌ചേഞ്ച് വഴി പ്രവാസികള്‍ അയച്ച പണം കുടുംബാംഗങ്ങള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. റദ്ദാക്കിയ നോട്ടുകള്‍ക്ക് പകരമുള്ള നോട്ടുകള്‍ ഫോറിന്‍ മണി എക്‌സ്‌ചേഞ്ചുകളുടെ ബ്രാഞ്ചുകളില്‍ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓരോ എക്‌സ്‌ചേഞ്ചില്‍ നിന്നും കുറഞ്ഞത് 500 പേര്‍ പ്രതിദിനം പണം അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പണം അയക്കുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നവരായി ചുരുങ്ങി.
പണം അയച്ചാലും നാട്ടിലുള്ള കുടുംബാംഗങ്ങളുടെ കയ്യിലേക്ക് പണം എത്തുന്നില്ല. ബാങ്കുകളിലും മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലും ചെല്ലുമ്പോള്‍ പണം തീര്‍ന്ന് പോയെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പ്രവാസികളുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല. പ്രവാസികളുടെ പ്രതിസന്ധിക്ക് രണ്ടാഴ്ച കൂടി അയവുണ്ടാകില്ലെന്ന് വിമദശനാണ്യ എക്‌സ്‌ചേഞ്ചുകളുടെ സംഘടനയായ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റമിറ്റന്‍സ് ഗ്രൂപ്പ് മേധാവി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.