
ദുബായ്: യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് നിര്‍ബന്ധ വ്യവസ്ഥയായി മാറിയ സ്വഭാവ സര്‍ട്ടിഫിക്കറ്റിന് വളരെ എളുപ്പത്തില്‍ അപേക്ഷിക്കാം. മന്ത്രിസഭ നിര്‍ദേശിച്ച നടപടി ക്രമം ഫെബ്രുവരി നാല് മുതലാണ് പ്രാബല്യത്തില്‍ വരിക. ഏറ്റവും സുരക്ഷിത രാജ്യമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം.
അപേക്ഷകരുടെ രാജ്യത്തോ അല്ലെങ്കില്‍ അഞ്ചുവര്‍ഷമായി താമസിച്ചു വരുന്ന രാജ്യത്തെയോ യു.എ.ഇ എമ്പസി, വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങില്‍ നിന്ന് ലഭിക്കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് ഇതിനായി നല്‍കേണ്ടത്. ഏറെ കാലമായി യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് പുതിയ വിസക്ക് വേണമെന്നിരിക്കട്ടെ- അബൂദബി പൊലീസില്‍ നിന്നോ ദുബായ് പൊലീസില്‍ നിന്നോ സാക്ഷ്യപത്രത്തിന് അപേക്ഷിക്കാം.
ദുബായ് പൊലീസില്‍ നിന്ന് സാക്ഷ്യപത്രം നേടുന്നതിന് https://www.dubaipolice. gov.ae/ wps/portal/ home/ services/ individ ualservicescontent/ goodconduct certificatecatalog എന്ന ലിങ്ക് മുഖേനയാണ് അപേക്ഷിക്കേണ്ടത്. അബൂദബി പൊലീസില്‍ നിന്ന് ലഭിക്കാന്‍ https://www.abudhabi.ae/ portal/public/en/ citizens/ work-and-employment-topic/ job-search/ good-conduct-certificate-from-adp; jsessionid എന്ന ലിങ്കും. ദുബായ് പൊലീസ് ആപ്പ് മുഖേനയും അപേക്ഷ നല്‍കാം.
യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസികളുടെ അപേക്ഷാ ഫീസ് 220 ദിര്‍ഹവും രാജ്യത്തിനു പുറത്തു നിന്നാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതെങ്കില്‍ 320 ദിര്‍ഹവുമാണ് ഫീസ് നല്‍കേണ്ടത്. പൊലീസ് ഒഫീസുകളില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴര മുതല്‍ ഉച്ചക്ക് രണ്ടര വരെ അപേക്ഷ സമര്‍പ്പിക്കാം. അന്വേഷണങ്ങള്‍ക്ക് 901നമ്പറില്‍ ബന്ധപ്പെടാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.