
ജിദ്ദ: യുഎഇയിലുള്ള പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എതിസലാത്. ചിലവ് കുറഞ്ഞ, അതിവേഗ, അണ്‍ലിമിറ്റഡ് വൈഫൈ സൗകര്യമാണ് എതിസലാത് ഹോംസോണ് എന്ന പുതിയ പ്രോജക്ടിലൂടെ മുന്നോട്ട് വയ്ക്കുന്നത്. വളരെ ശക്തമായ റേഞ്ച് നല്കുന്ന സംവിധാനമാണ് എതിസലാത് പുതിയ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ പദ്ധതി പ്രകാരം മാസം 29 ദിര്‍ഹം അടയ്ക്കുന്നവര്‍ക്ക് വൈഫൈ കവറേജ് കൂട്ടാനായി പുതിയ മൂന്ന് അക്സെസ് പോയിന്റുകള്‍ ലഭിക്കും. ഇതോടെ വൈഫൈ സിഗ്നല്‍ റേഞ്ച് കൂടുതലായി ലഭിക്കുകയും തടസമില്ലാതെ നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്തും കൂടുതല്‍ ഡിവൈസുകളില്‍ ഇന്റര്‍നെറ്റ് വേഗം സൗകര്യപ്രദമായി ലഭിക്കുന്നതിനുമാണ് ഹോം വൈഫൈ അവതരിപ്പിക്കുന്നതെന്നും എതിസലാത് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.