
ദുബായ്: ഫീസുകളും പിഴകളും തവണകളായി അടച്ച് ലൈസന്‍സ് പുതുക്കി ബിസിനസ് കൂടുതല്‍ സുഗമമാക്കാനുള്ള പദ്ധതിയുമായി സാമ്പത്തിക വികസന വകുപ്പ്. ഒരു വര്‍ഷത്തേക്ക് ബിസിനസ് ലൈസന്‍സ് താല്‍ക്കാലികമായി മരവിപ്പിച്ച് ഫീസും പിഴകളും തവണകളായി അടച്ച് വാണിജ്യ നിയമലംഘനങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള സാധ്യതകളാണ് വകുപ്പ് ഒരുക്കുന്നത്.
സാമ്പത്തിക വികസന വകുപ്പ് ഈയിടെ ദുബായിലെ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പിഴ ഒഴിവാക്കുകയും ലൈസന്‍സ് പുതുക്കാന്‍ 2018 വരെ സമയം അനുവദിക്കുകയും ചെയ്തിരിന്നു. പുതിയ പദ്ധതിയില്‍ ലൈസന്‍സ് പുതുക്കാനുള്ള ഫീസും പിഴ കുടിശ്ശികയും സൗകര്യപ്രദമായ തവണകളായി 12 മാസം കൊണ്ട് അടച്ചാല്‍ മതി.
കൂടാതെ ഇസ്‌ലാമിക് അഅ്ഫാഖ് ഫിനാന്‍സ്, തദ്ദേശീയ ബാങ്കുകള്‍ എന്നിവയുമായി ചേര്‍ന്ന് ധനസഹായം ലഭ്യമാക്കാനും വകുപ്പ് സഹായം ചെയ്യും. വകുപ്പിന്റെ സേവന കേന്ദ്രങ്ങള്‍, വെബ്‌സൈറ്റ് (www.dubaided.gov.ae) എന്നിവ വഴി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.