Currency

സര്‍ക്കാര്‍ ഫീസുകളും, പിഴകളും ദുബായില്‍ ഇനി ഘട്ടം ഘട്ടമായി അടക്കാം

സ്വന്തം ലേഖകന്‍Tuesday, April 30, 2019 8:08 pm

ദുബായ്: സര്‍ക്കാര്‍ ഫീസുകളും, പിഴകളും ദുബായില്‍ ഇനി ഘട്ടം ഘട്ടമായി അടക്കാം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ ഇളവ് ബാധകമാണ്. ധനകാര്യവകുപ്പ് അംഗീകരിച്ച ഫീസുകള്‍ക്കും പിഴകള്‍ക്കുമാണ് ഇളവ് ലഭിക്കുക. ദുബായ് കിരീടാവകാശി ചെയര്‍മാനായ ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വ്യക്തികള്‍ക്ക് 10,000 ദിര്‍ഹത്തിന് മുകളിലുള്ള ഫീസും, സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷത്തിന് മുകളിലുള്ള ഫീസുമാണ് ഘട്ടം ഘട്ടമായി അടക്കാന്‍ കഴിയുക. പിഴകളുടെ കാര്യത്തിലാണെങ്കില്‍ വ്യക്തികള്‍ക്ക് 5000 ദിര്‍ഹത്തിന് മുകളിലുള്ള പിഴകളും, സ്ഥാപനങ്ങള്‍ക്ക് 20,000 ദിര്‍ഹത്തിന് മുകളിലുള്ള ഫൈനും ഇത്തരത്തില്‍ അടക്കാന്‍ കഴിയും.

ഘട്ടം ഘട്ടമായി സ്വീകരിക്കാവുന്ന ഫീസുകളുടെയും ഫൈനുകളുടെയും പട്ടിക തയാറാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുക അടച്ചുവീട്ടാനുള്ള ഘട്ടങ്ങള്‍ രണ്ടുവര്‍ഷത്തില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x