Currency

ഇനി മണിക്കൂർ അടിസ്ഥാനത്തിലും കാറുകൾ വാടകയ്ക്ക്; ദുബായിൽ പുതിയ നിയമം വരുന്നു

സ്വന്തം ലേഖകൻWednesday, September 28, 2016 1:47 pm

പരമാവധി ആറ് മണിക്കൂർ നേരത്തേക്കാണ് മണിക്കൂർ അടിസ്ഥാനത്തിലുള്ള നിരക്ക് നൽകേണ്ടി വരിക. അതേസമയം ദുബായിക്ക് പുറത്തേക്ക് കാർ കൊണ്ടൂപോകാൻ അനുവാദം ഉണ്ടായിരിക്കില്ല.

ദുബായ്: ഇനി മുതൽ ‘റെന്‍റ് എ കാര്‍’  സേവനം മണിക്കൂർ അടിസ്ഥാനത്തിലും ദുബായിൽ ലഭ്യമാകും. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമൗക്തം ഇത് സംബന്ധിച്ച നിയമഭേദഗതി പുറപ്പെടുവിച്ചു.

നിലവിൽ ഒരു മണിക്കൂർ നേരത്തേക്ക് കാർ വാടകയ്ക്ക് എടുത്താലും ഒരു ദിവസത്തെ വാടക നൽകേണ്ടതായിട്ടുണ്ടായിരുന്നു. ഇതിനാണിപ്പോൾ മാറ്റം വരുന്നത്.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മണിക്കൂർ അടിസ്ഥാനമാക്കിയുള്ള നിരക്കിൽ കാറുകൾ വാടകയ്ക്ക് ലഭ്യമായിതുടങ്ങും. പരമാവധി ആറ് മണിക്കൂർ നേരത്തേക്കാണ് മണിക്കൂർ അടിസ്ഥാനത്തിലുള്ള നിരക്ക് നൽകേണ്ടി വരിക. അതേസമയം ദുബായിക്ക് പുറത്തേക്ക് കാർ കൊണ്ടൂപോകാൻ അനുവാദം ഉണ്ടായിരിക്കില്ല.

മെട്രോ സ്റ്റേഷനിൽ ഇത്തരത്തിൽ മണിക്കൂർ അടിസ്ഥാനത്തിൽ കാറുകൾ ലഭ്യമാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നു ആർടിഐയും അറിയിച്ചിട്ടുണ്ട്. ടാക്സി നിരക്കിനേക്കാൾ കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം പൊതുജനങ്ങൾക്ക് ഇതുവഴി ലഭ്യമാക്കാനാകും എന്നാണു കണക്കുകൂട്ടുന്നത്. ഗസറ്റിൽ പ്രസിദ്ധീകരിച്ചതിനുശേഷം 60 ദിവസം കഴിയണം പുതിയ നിയമം പ്രാബല്യത്തിൽ വരാൻ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x