
ഓസ്‌ട്രേലിയ: ന്യൂ സൗത്ത് വെയില്‍സ് പ്രൈമറി സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണമെഡലുമായി മലയാളി വിദ്യാര്‍ത്ഥിനി. സിഡ്‌നി ഒളിംപിക് പാര്‍ക്കില്‍ നടന്ന മീറ്റിലാണ് മലയാളിയായ സെറീന ജോര്‍ജ്ജ് ഉള്‍പ്പെട്ട ടീം സ്വര്‍ണ്ണമണിഞ്ഞത്. 4-100 മീറ്റര്‍ റിലേയിലായിരുന്നു സെന്‍ട്രല്‍ കോസ്റ്റ് ഗ്രാമര്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് ടീം ഒന്നാമതെത്തിയത്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിലായിരുന്നു ഇത്.
സെറീന ജോര്‍ജ്ജിനു പുറമേ ഇസബെല്ല, ടെയ്‌ല, സാമന്ത എന്നിവരുള്‍പ്പെട്ട ടീമായിരുന്നു മത്സരത്തില്‍. ഹീറ്റ്‌സിലും സെമി ഫൈനലിലും ഒന്നാമതായിരുന്ന ടീം, ഫൈനലിലും വ്യക്തമായ ലീഡോഡെയാണ് മുന്നിലെത്തിയത്. 54.45 സെക്കന്റിലാണ് ഈ ടീം ഫിനിഷ് ചെയ്തത്. 20 വര്‍ഷത്തിനിടയിലെ സംസ്ഥാന സ്‌കൂള്‍ മീറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് ഇത്.
രണ്ടാം ലാപ്പിലോടിയ സെറീന ടീമിന് വ്യക്തമായ ലീഡ് നല്‍കുകയായിരുന്നു. സെന്‍ട്രല്‍ കോസ്റ്റ് ഗ്രാമര്‍ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സെറീന ജോര്‍ജ്ജ്, ഡോ. സുശീല്‍ ജോര്‍ജ്ജിന്റെയും അന്ന സോളിയുടെയും മകളാണ്. റിലേക്ക് പുറമേ 100 മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളിലും സെറീന സജീവമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.