Currency

ന്യൂ സൗത്ത് വെയിൽസിൽ വീടുകളുടെ സ്റ്റാമ്പ് ഡ്യുട്ടിയിൽ ഇളവ് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻFriday, June 2, 2017 7:20 pm

ഇനി മുതൽ 6,50000 ഡോളർ വരെ വിലമതിക്കുന്ന പണിത വീടുകൾക്കു ഇളവ് ലഭിക്കും

സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ വീടുകളുടെ സ്റ്റാമ്പ് ഡ്യുട്ടിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി മുതൽ 6,50000 ഡോളർ വരെ വിലമതിക്കുന്ന പണിത വീടുകൾക്കു ഇളവ് ലഭിക്കും. ആദ്യ വീടിനാണു ഈ ആനുകൂല്യം ലഭ്യമാകുക. നിലവിൽ $5,50000 വരെയുള്ള വീടുകൾക്ക് മാത്രമായിരുന്നു സ്റ്റാമ്പ് ഡ്യുട്ടിയിൽ ഇളവ് നൽകിയിരുന്നത്.

8,00000 ഡോളർ വരെ വിലമതിക്കുന്ന ആദ്യ വീടു വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മാറ്റങ്ങൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, വിദേശ നിക്ഷേപകർ നൽകേണ്ട ഭൂമിയുടെ നികുതിക്കുമേലുള്ള വാർഷിക സർചാർജ്  രണ്ട് ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x