ബ്രിസ്ബേൺ: ഓസ്ട്രേലിയ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 15.4 ശതമാനം വർധിച്ച് 2,67,500 ആയി. 2017 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യൻ സന്ദർശകർ ഓസ്ട്രേലിയയിൽ ചെലവഴിക്കുന്ന തുകയും വർധിച്ചിട്ടുണ്ട്. ഈ തുക 18 ശതമാനം വർധിച്ച് 1.34 ബില്യൺ ഡോളർ അഥവാ 64 ബില്യൺ രൂപയായി.
ടൂറിസം ഓസ്ട്രേലിയയുടെ റിപ്പോർട്ട് പ്രകാരം ഓസ്ട്രേലിയയിൽ സന്ദർശനത്തിനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം 2020 ആകുന്നതോടെ 300,000 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.
ഓസ്ട്രേലിയയിൽ എത്തുന്ന 68 ശതമാനം സന്ദർശകരും ഒഴിവുവേളകൾ ചെലവഴിക്കാൻ എത്തുന്നവരാണ്. ഇതിൽതന്നെ 61 ശതമാനം പേർ ഓസ്ട്രേലിയയിലുള്ള തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ വരുന്നവരാണ്. ഇന്ത്യൻ സന്ദർശകർ ശരാശരി 50 രാത്രികൾ ഓസ്ട്രേലിയയിൽ ചെലവഴിക്കാറുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.