
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ നവംബറിനെക്കാള്‍ ഈ നവംബറില്‍ 10% വര്‍ധനയുണ്ടായതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 10,56,081 പേരും ഈ വര്‍ഷം 11,63,990 പേരുമാണു യാത്രക്കാരുടെ എണ്ണം.
കുവൈത്തില്‍ ഇറങ്ങിയ യാത്രക്കാരുടെ എണ്ണം 5,37,124ല്‍ നിന്ന് 5,93,289 ആയും കുവൈത്തില്‍ നിന്ന് പുറപ്പെട്ട യാത്രക്കാര്‍ 5,18,957ല്‍നിന്ന് 5,70,701 ആയും വര്‍ധിച്ചു. നവംബറില്‍ കുവൈത്ത് വിമാനം പ്രയോജനപ്പെടുത്തിയ വിമാനങ്ങള്‍ 10,087 ആണ്. മുന്‍ വര്‍ഷം നവംബറില്‍ അത് 9,220 ആയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.