സമാനമായ ജോലി ചെയ്യുന്ന ഫുൾ ടൈം വർക്കേറേക്കാൾ 430 പൗണ്ട് കുറവായിരിക്കും ഏജൻസി സ്റ്റാഫുകൾക്ക് ലഭിക്കുകയെന്നും തന്മൂലം ഏജൻസി ജോലി ഒരു സുരക്ഷിതത്വമില്ലാത്ത തൊഴിലായി മാറുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ലണ്ടൻ: 2020 ഓടെ യുകെയിലെ ഏജൻസി തൊഴിലാളികളുടെ എണ്ണം ഒരു മില്യണാകുമെന്ന് റിപ്പോർട്ട്. റെസല്യൂഷൻ ഫൗണ്ടേഷൻ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. സമാനമായ ജോലി ചെയ്യുന്ന ഫുൾ ടൈം വർക്കേറേക്കാൾ 430 പൗണ്ട് കുറവായിരിക്കും ഏജൻസി സ്റ്റാഫുകൾക്ക് ലഭിക്കുകയെന്നും തന്മൂലം ഏജൻസി ജോലി ഒരു സുരക്ഷിതത്വമില്ലാത്ത തൊഴിലായി മാറുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നിലവിൽ 865000 പേരാണ് ഏജൻസി സ്റ്റാഫുകളായി ജോലി ചെയ്യുന്നത്. 2011 ന് ശേഷം ഇവരുടെ എണ്ണത്തിൽ 30 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകളാണ് ഏജൻസി സ്റ്റാഫുകളായി ജോലി ചെയ്യുന്നവരിൽ അധികവും. ഇവർക്ക് സിക്ക്, പേരന്റൽ ലീവ് സമയത്ത് വേതനം എന്നിവ ലഭിക്കാറില്ലെന്നും ഏറെ എളുപ്പത്തിൽ ഇവരെ പിരിച്ചുവിടാൻ സാധിക്കുമെന്നും റെസല്യൂഷൻ ഫൗണ്ടേഷൻ ചൂണ്ടിക്കാണിക്കുന്നു.
പകുതിയിലധികം ഏജൻസി സ്റ്റാഫുകളും സ്ഥിരജോലി ചെയ്യുന്നവരാണ് നാലിൽ മൂന്ന് പേരും ഫുൾ ടൈം രീതിയിലും ജോലി ചെയ്യുന്നു. ഹെൽത്ത്, സോഷ്യൽ മേഖലകളിലാണ് ഏറ്റവും അധികം ഏജൻസി സ്റ്റാഫുകൾ ഉള്ളത്. നിർമ്മാണ മേഖലയും ബിസിനസ്സ് മേഖലയുമാണ് തൊട്ടുപിന്നിൽ. ന്യൂനപക്ഷങ്ങളാണ് ഏജൻസി സ്റ്റാഫുകളിൽ അധികവും. ഇതിൽ തന്നെ അഞ്ചിലൊന്ന് പേരും ലണ്ടനിലാണ് ഉള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.