നഴ്‌സറി ജീവനക്കാര്‍ക്ക് ജിസിഎസി പരീക്ഷയില്‍ ഇംഗ്ലീഷിനും കണക്കിനും കുറഞ്ഞത് സി ഗ്രേഡ് എങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധന കൊണ്ടുവന്നതും താരതമ്യേന കുറഞ്ഞ ശമ്പളം നൽകുന്നതുമാണ് ഈ പ്രതിസന്ധിയ്ക്ക് കാരണമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.
ലണ്ടൻ: ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാത്തതിനെ തുടർന്ന് യുകെയിലെ നേഴ്സറികൾ പ്രതിസന്ധിലാണെന്ന് റിപ്പോർട്ട്. നഴ്‌സറി ജീവനക്കാര്‍ക്ക് ജിസിഎസി പരീക്ഷയില്‍ ഇംഗ്ലീഷിനും കണക്കിനും കുറഞ്ഞത് സി ഗ്രേഡ് എങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധന കൊണ്ടുവന്നതും താരതമ്യേന കുറഞ്ഞ ശമ്പളം നൽകുന്നതുമാണ് ഈ പ്രതിസന്ധിയ്ക്ക് കാരണമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.
അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള യോഗ്യത നൽകുന്ന എയര്‍ലി ഇയേഴ്‌സ് എഡ്യൂക്കേറ്റര്‍ കോഴ്‌സിന്റെ ലെവല്‍ 3 വിജയകരമായി പൂര്‍ത്തിയാക്കിയവരുടെ എണ്ണവും സമീപകാലത്ത് കുറഞ്ഞിട്ടുണ്ട്. 2014 ല്‍ ലെവല്‍ 3 പൂര്‍ത്തിയാക്കിയത് 18000 പേർ ആയിരുന്നെങ്കിൽ 2015 ല്‍ ഇത് 12,500 പേരാണ്. 30 ശതമാനത്തിന്റെ കുറവാണു ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
അതിനിടെ 2017 മുതല്‍ 30 മണിക്കൂര്‍ ഫ്രീ ചൈല്‍ഡ് കെയര്‍ നല്‍കാനുള്ള പദ്ധതിയുമായി ഗവണ്‍മെന്റ് മുന്നോട്ട് പോവുകയാണ്. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണു കരുതുന്നത്. നിലവിലെ നിയമമനുസരിച്ച് ഒരു വയസ്സും അതിന് താഴേയുള്ള കുട്ടികള്‍ക്കായി മൂന്ന് പേര്‍ക്ക് ഒരു സ്റ്റാഫ് വേണം. രണ്ട് വയസ്സുകാരായ നാല് കുട്ടികള്‍ക്ക് ഒരു സ്റ്റാഫും മൂന്ന് മുതല്‍ നാല് വയസ്സുവരെയുള്ളവര്‍ക്ക് എട്ട് കുട്ടികള്‍ക്ക് ഒരു സ്റ്റാഫും നിയമം അനുശാസിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.