ബ്രെക്സിറ്റ് നടപടികളുമായി രാജ്യം മുന്നോട്ട് പോകുന്നതോടെ എൻഎച്ച്എസിനു കീഴിൽ സേവനമനുഷ്ടിക്കുന്ന നേഴ്സുമാരുടെ അടക്കം പൊതുമേഖല ജീവനക്കാരുടെ ശമ്പളം കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.
ലണ്ടൻ: ബ്രെക്സിറ്റ് നടപടികളുമായി രാജ്യം മുന്നോട്ട് പോകുന്നതോടെ എൻഎച്ച്എസിനു കീഴിൽ സേവനമനുഷ്ടിക്കുന്ന നേഴ്സുമാരുടെ അടക്കം പൊതുമേഖല ജീവനക്കാരുടെ ശമ്പളം കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 2021 ഓടെ ഇവരുടെ ശമ്പളത്തില്‍ 4000 പൗണ്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ബ്രക്‌സിറ്റ് നടപ്പാകുന്നതോടെ നാണയപ്പെരുപ്പം ഉയരും. സാമ്പത്തിക മേഖല പ്രതിസന്ധിയിലാകാൻ ഇത് കാരണമാകും. തന്മൂലം സർക്കാറിനു വിവിധ തരത്തിലുള്ള ചെലവുചുരുക്കൽ നടപടികൾ കൈക്കൊള്ളേണ്ടതായി വരും. ശമ്പളം കുറയുന്ന അതേ സാഹചര്യത്തിൽ വീട്ടുവാടക, വീട്ടുചെലവ്, ഗ്യാസ് എന്നിവയുടെ നിരക്കില്‍ വന്‍ വര്‍ധന ഉണ്ടാകാനും സാധ്യതയുണ്ട്.
എന്‍എച്ച്എസിലെ മിഡ് വൈഫുമാര്‍ക്ക് 4908 പൗണ്ടും നഴ്‌സുമാര്‍ക്ക് 3966 പൗണ്ടും കുറവ് ശമ്പളത്തിൽ ഉണ്ടാകുമെന്നാണു കണക്കാക്കിയിരിക്കുന്നത്. ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് സാമ്പത്തിക വിദഗ്തർ സൂചന നൽകുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.