Currency

ബ്രിട്ടണിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധന ഔദ്യോഗികമായി അംഗീകരിച്ചു

സ്വന്തം ലേഖകൻThursday, November 3, 2016 5:26 pm

തൊഴിലുടമകള്‍ക്കായുള്ള വേതനവും മാനദണ്ഡവും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെയാണ് വേതനവര്‍ധന പ്രാബല്യത്തിലാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിരിക്കുന്നത്.

ലണ്ടൻ: നഴ്‌സുമാരുടെ ശമ്പള വര്‍ധന ഔദ്യോഗികമായി അംഗീകരിച്ചു. ഏപ്രിൽ മുതലാണ് ശമ്പള വർധന പ്രാബല്യത്തിൽ വരിക. തൊഴിലുടമകള്‍ക്കായുള്ള വേതനവും മാനദണ്ഡവും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെയാണ് വേതനവര്‍ധന പ്രാബല്യത്തിലാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിരിക്കുന്നത്.

സര്‍ക്കുലര്‍ പ്രകാരം അനക്‌സ് സിയിലെ പുതിയ പേ ബാന്‍ഡുകളും പേ പോയിന്റുകളും അടുത്തമാസം ഒന്നുമുതല്‍ നടപ്പാകും. ശമ്പള വർധനാക്രമം ചുവടെ കൊടുക്കുന്നു

  • ബാന്‍ഡ് ഒന്ന്, രണ്ട് നഴ്‌സുമാര്‍ക്ക് 15,251 പൗണ്ടായിരിക്കും പുതുക്കിയ ശമ്പളം
  • ബാന്‍ഡ് രണ്ടുകാര്‍ക്കും നാലുപോയിന്റുള്ളവര്‍ക്കും 15,944 പൗണ്ട്.
  • പോയിന്റ് മുന്നിലുള്ളവര്‍ക്ക് 15,516 പൗണ്ട്.
  • പോയിന്റ് അഞ്ചുകാര്‍ക്ക് 16,372 പൗണ്ട്
  • പോയിന്റ് ആറുകാര്‍ക്ക് 16,800 പൗണ്ട്
  • പോയിന്റ് ഏഴുകാര്‍ക്ക് 17,351 പൗണ്ട്
  • പോയിന്റ് എട്ടുകാര്‍ക്ക് 16,978 പൗണ്ട്
  • ബാന്‍ഡ് 6 നഴ്‌സിന് 35,225 പൗണ്ട്‌വരെ ശമ്പളം ലഭിക്കും.
  • ബാന്‍ഡ് എട്ട് സിയില്‍ പേ സ്പിന്‍ പോയിന്റ് 49 ന് 66,582 പൗണ്ട്
  • 46 ന് 68,484 പൗണ്ട്
  • ബാന്‍ഡ് ഒന്‍പതിലെ 53 സ്പിന്‍ പോയിന്റുകാര്‍ക്ക് 94,883 പൗണ്ട് 54 കാര്‍ക്ക് 99,437 പൗണ്ട്

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x