യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ ഗവേഷകർ പറയുന്നത് വരുന്ന പത്ത് വർഷത്തിനുള്ളിൽ രാജ്യത്ത് പൊണ്ണത്തടിയുള്ളവരുടെ എണ്ണം 35 ശതമാനമായി വർദ്ധിക്കുമെന്നാണ്.
സിഡ്നി: ഓസ്ട്രേലിയയിൽ പൊണ്ണത്തടിയുള്ളവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ ഗവേഷകർ പറയുന്നത് വരുന്ന പത്ത് വർഷത്തിനുള്ളിൽ രാജ്യത്ത് പൊണ്ണത്തടിയുള്ളവരുടെ എണ്ണം 35 ശതമാനമായി വർദ്ധിക്കുമെന്നാണ്. രാജ്യത്തെ എട്ടിൽ ഒരാളും പൊണ്ണത്തടിയുള്ളവരാകുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.
വർഷാവർഷമുള്ള ശരീരഭാരത്തിന്റെ അളവും, വയസ്സും, ലിംഗവും എല്ലാം അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2015 ഓടെ പത്തിൽ ഒരു പുരുഷനും പൊണ്ണത്തടിയുള്ള ആളാകുമ്പോൾ സ്ത്രീകളിൽ ആറിൽ ഒരാൾക്കും പൊണ്ണത്തടിയുണ്ടാകുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ജനസംഖ്യയുടെ 28 ശതമാനവും അമിതഭാരം ഉള്ളവരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.