Currency

ഒല ഇനി ലണ്ടനിലും, സര്‍വ്വീസ് ആരംഭിച്ചു

സ്വന്തം ലേഖകന്‍Wednesday, February 12, 2020 11:12 am

ലണ്ടന്‍: ഇന്ത്യന്‍ ക്യാബ് കമ്പനിയായ ഒല യുകെ തലസ്ഥാന നഗരമായ ലണ്ടനില്‍ 25,000 ഡ്രൈവര്‍മാരുമായി സര്‍വ്വീസ് ആരംഭിച്ചു. ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഒല കംഫര്‍ട്ട്, കംഫര്‍ട്ട് എക്‌സ്എല്‍, എക്‌സെക് എന്നിവയുള്‍പ്പെടെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലുള്ള സര്‍വ്വീസുകളാണ് വാഗ്ദാനം ചെയ്യുന്നത്.

മറ്റ് ബ്രിട്ടീഷ് നഗരങ്ങളായ ബര്‍മിംഗ്ഹാം, ബ്രിസ്റ്റോള്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ ഒല നേരത്തെ തന്നെ സര്‍വ്വീസ് ആരംഭിച്ചിരുന്നു. ലണ്ടന്‍ ഓലയുടെ 28-ാമത്തെ നഗരമാണ്. ഇതുവരെ, യുകെയില്‍ 3 മില്യണിലധികം സര്‍വ്വീസുകള്‍ നടത്തിയതായി ഒല അവകാശപ്പെടുന്നു. 11,000 ഡ്രൈവര്‍മാരാണ് ഒലയ്ക്ക് യുകെയിലുള്ളത്.

ബംഗളൂരു ആസ്ഥാനമായ ഒല ലണ്ടനില്‍ സര്‍വ്വീസ് ആരംഭിച്ചതോടെ അമേരിക്കന്‍ ക്യാബ് കമ്പനിയായ ഊബറിന് വലിയ ഭീഷണിയായാണ് കണക്കാക്കപ്പെടുന്നത്. ലണ്ടനില്‍ സര്‍വ്വീസ് ആരംഭിച്ചത് തങ്ങളുടെ ബിസിനസ്സിന്റെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ഒല ഇന്റര്‍നാഷണല്‍ മേധാവി സൈമണ്‍ സ്മിത്ത് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x