Currency

ഓസ്ട്രേലിയക്കാരിൽ രണ്ടിലൊരാളും പറയുന്നു മുസ്ലിം കുടിയേറ്റക്കാരെ നിരോധിക്കണമെന്ന്

സ്വന്തം ലേഖകൻThursday, September 22, 2016 3:11 pm

സർവ്വേയിൽ പങ്കെടുത്ത 40 ശതമാനം പേർ മാത്രമാണു മുസ്ലീം കുടിയേറ്റത്തെ അനുകൂലിച്ചത്. 49 ശതമാനം ആളുകൾ ഇസ്ലാം മതവിശ്വാസികളുടെ കുടിയേറ്റത്തെ എതിർത്തപ്പോൾ 11 ശതമാനം പേർക്ക് ഇക്കാര്യത്തിൽ ഒരു അഭിപ്രായവും ഇല്ലായിരുന്നു.

സിഡ്നി: മുസ്ലിം കുടിയേറ്റക്കാരെ സംബന്ധിച്ച് ഓസ്ട്രേലിയൻ പൗരന്മാർക്കിടയിൽ നടത്തിയ സർവ്വേഫലം ആശങ്കയുണർത്തുന്നു. സർവ്വേഫലം അനുസരിച്ച് ഓസ്ട്രേലിയൻ ജനതയിൽ രണ്ടിൽ ഒരാളും അഭിപ്രയപ്പെടുന്നത് രാജ്യത്തേക്കുള്ള മുസ്ലിം മത വിശ്വാസികളായ ആളുകളുടെ കുടിയേറ്റം നിരോധിക്കേണ്ടതാണെന്നാണ്.

സർവ്വേയിൽ പങ്കെടുത്ത 40 ശതമാനം പേർ മാത്രമാണു മുസ്ലീം കുടിയേറ്റത്തെ അനുകൂലിച്ചത്. 49 ശതമാനം ആളുകൾ ഇസ്ലാം മതവിശ്വാസികളുടെ കുടിയേറ്റത്തെ എതിർത്തപ്പോൾ 11 ശതമാനം പേർക്ക് ഇക്കാര്യത്തിൽ ഒരു അഭിപ്രായവും ഇല്ലായിരുന്നു.

കുടിയേറ്റം നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചവരിൽ മൂന്നിലൊരാളും ഇതിനു കാരണമായി പറയുന്നത് ഓസ്ട്രേലിയൻ സംസ്കാരവും സാമൂഹികാവസ്ഥകളുമായി യോജിച്ചു പോകാൻ ഇസ്ലാം മത വിശ്വാസികൾക്ക് സാധിക്കുകയില്ല എന്നതാണ്. എന്നാൽ മറ്റൊരു കൂട്ടരുടെ ആശങ്ക തീവ്രവാദമാണ്. ഒരു കൂട്ടർക്ക് ഓസ്ട്രേലിയൻ മൂല്യങ്ങളോടുള്ള ഇസ്ലാം മതത്തിന്റെ വിയോജിപ്പും അവരുടെ കുടിയേറ്റത്തെ എതിർക്കാൻ കാരണമാകുന്നു.

അതിനിടെ സർവ്വേഫലത്തിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് വിവിധ നേതാക്കൾ രംഗത്തെത്തി. കുടിയേറ്റ ചരിത്രമാണു ഓസ്ട്രേലിയയ്ക്ക് ഉള്ളതെന്നും അതിനാൽ ഒത്തൊരുമായാണു വേണ്ടതെന്നും ലേബർ നേതാവ് ബിൽ ഷോർട്ടൽ ഓർമിപ്പിച്ചു. വിവിധ സംസ്കാരങ്ങളെ ഉൾക്കൊള്ളുന്നതിൽ വിജയിച്ച രാജ്യമാണു നമ്മുടേതെന്ന് പ്രധാനമന്ത്രി മാൽകോം ടേൺബുളൂം വ്യക്തമാക്കി.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x