
ദുബായ്: മൃഗങ്ങള്‍ക്കെതിരായ ക്രൂരതയും മറ്റും ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ ഓണ്‍ലൈന്‍ വഴിയും അറിയിക്കാം. മൃഗങ്ങളുടെ രോഗബാധ, വന്യജീവികളെ വളര്‍ത്തല്‍ എന്നിവയെക്കുറിച്ചും വിവരങ്ങള്‍ നല്‍കാനാകും. പരിസ്ഥിതി- കാലാവസ്ഥാ മാറ്റ മന്ത്രാലയത്തിലെ പ്രത്യേക സംഘം ഉടന്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കും.
https://biosecalert.ae എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാതിരിക്കുക, ചികിത്സിക്കാതിരിക്കുക, ഉപദ്രവിക്കുക എന്നിവയെല്ലാം ശിക്ഷാര്‍ഹമാണെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി സെയിഫ് അല്‍ ഷാറ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.