Currency

ദുബായില്‍ ജലവൈദ്യുതി കണക്ഷനുള്ള എന്‍.ഒ.സി ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി

സ്വന്തം ലേഖകന്‍Wednesday, March 22, 2017 12:43 pm

ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ ഉടന്‍ തന്നെ പരിശോധിക്കുകയും നടപടികള്‍ എടുക്കുകയും ചെയ്യും. നിലവില്‍ അഞ്ചു ദിവസം കൊണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവും. അതേസമയം അപേക്ഷിച്ചാലുടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവുന്ന രീതിയിലേക്ക് സംവിധാനം മാറ്റാനാണ് ഇപ്പോഴുള്ള ശ്രമമെന്ന് അധികൃതര്‍ അറിയിച്ചു.

ദുബായ്: വീടുകളിലെ വൈദ്യൂതി-ജലവിതരണ കണക്ഷന്‍ ലഭിക്കുന്നതിനുള്ള എന്‍.ഒ.സി ഇനി മുതല്‍ ഓണ്‍ലൈനില്‍. ഇതിനുള്ള പദ്ധതി റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) ആരംഭിച്ചു. ദുബായ് സര്‍ക്കാറിന്റെ സ്മാര്‍ട്ട് പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതി സംബന്ധിച്ച കരാര്‍ ദുബായ് വൈദ്യുതി-ജല അതോറിറ്റി (ദീവ)യും ആര്‍.ടി.എയും ഒപ്പുവെച്ചു.

പുതിയ പദ്ധതി പ്രകാരം ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ ഉടന്‍ തന്നെ പരിശോധിക്കുകയും നടപടികള്‍ എടുക്കുകയും ചെയ്യും. നിലവില്‍ അഞ്ചു ദിവസം കൊണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവും. അതേസമയം അപേക്ഷിച്ചാലുടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവുന്ന രീതിയിലേക്ക് സംവിധാനം മാറ്റാനാണ് ഇപ്പോഴുള്ള ശ്രമമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x