Currency

ഷാര്‍ജയില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി നീട്ടി

സ്വന്തം ലേഖകന്‍Wednesday, September 9, 2020 2:00 pm

ഷാര്‍ജ: എമിറേറ്റിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി നീട്ടിയതായി ഷാര്‍ജ പ്രൈവറ്റ് എഡ്യുകേഷന്‍ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ 24 വരെയാണ് നീട്ടിയത്. നേരത്തെ മറ്റെല്ലാ എമിറേറ്റുകളിലും ഓണ്‍ലൈനിനൊപ്പം ക്ലാസ് മുറികളിലെ പഠനം തുടങ്ങിയിരുന്നെങ്കിലും ഷാര്‍ജയില്‍ മാത്രം സമ്പൂര്‍ണ ഓണ്‍ലൈന്‍ പഠനം തുടരുകയായിരുന്നു.

ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 12 വരെയായിരുന്നു ഓണ്‍ലൈന്‍ പഠനത്തിന് തീരുമാനിച്ചിരുന്നത്. ഇത് അവസാനിക്കാന്‍ നാല് ദിവസം ബാക്കി നില്‍ക്കെയാണ് വീണ്ടും രണ്ടാഴ്ച കൂടി നീട്ടിയത്. എമിറേറ്റിലെ കോവിഡിന്റെ അവസ്ഥയെ കുറിച്ച് പഠിച്ച ശേഷമാണ് തീരുമാനമെന്ന് എസ്.പി.ഇ.എയും ഷാര്‍ജ ദുരന്ത നിവാരണ സമിതിയും പുറത്തിറക്കിയ സംയുക്ത അറിയിപ്പില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x