ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ വഞ്ചിതരാകാന്‍ സാധ്യത ഏറെയാണ്. ഇതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
റിയാദ്: അനധികൃത ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ സ്വര്‍ണ്ണം വാങ്ങുന്നതിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ വഞ്ചിതരാകാന്‍ സാധ്യത ഏറെയാണ്. ഇതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സൗദി ചേമ്പറിലെ സ്വര്‍ണ്ണം, വെള്ളി ,വജ്രം തുടങ്ങിയ ഉല്‍പന്നങ്ങളുടെ സമിതി അംഗം അബ്ദുല്‍ ഗനി അല്‍ സൈഗ് ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.