മുൻ വർഷങ്ങളെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ ഇടിവാണ് പുതിയതായി അഡ്മിഷൻ നേടുന്നവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. മൊത്തം വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ കുറവുതന്നെ ഉണ്ടായിട്ടുണ്ട്.
ചിക്കാഗോ: ചിക്കാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഈ വർഷം വെറും 86 പേർ മാത്രമാണു പുതിയതായി അഡ്മിഷൻ നേടിയതെന്ന് കണക്കുകൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ ഇടിവാണ് പുതിയതായി അഡ്മിഷൻ നേടുന്നവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. മൊത്തം വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ കുറവുതന്നെ ഉണ്ടായിട്ടുണ്ട്.
3,578വിദ്യാർത്ഥികളാണു യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ പഠിക്കുന്നത്. അതേസമയം ആറുവർഷം മുമ്പ്, 2010-ൽ, 7,362 വിദ്യാർത്ഥികൾ ഉണ്ടായിരുന്ന ക്യാമ്പസ്സ് ആണിത്. വിദ്യാർത്ഥികളുടെ എണ്ണം ഇങ്ങനെ ക്രമാതീതമായി കുറയുന്നത് സ്ഥാപനത്തിന്റെ നിലനിൽപ്പിനു തന്നെ തിരിച്ചടിയാകുമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ അടുത്ത വർഷം മുതൽ കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന്റെ വിവിധ പദ്ധതികൾ അധികൃതർ ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
What’s up, after reading this remarkable paragraph i
am too glad to share my knowledge here with colleagues.