
സിഡ്നി : ഇന്ത്യൻസാമ്പത്തിക രംഗത്തു നാടകീയമായ സാമ്പത്തിക പരിവർത്തനം നടന്നു കൊണ്ടിരിക്കുന്നതായും അതിനാൽ ഇന്ത്യൻ-ഓസ്ട്രേലിയൻ പങ്കാളിത്തം ഇരുരാജ്യങ്ങളിലും വൻഅവസരങ്ങൾ സൃഷ്ടിക്കുമെന്നുംഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾഅഭിപ്രായപ്പെട്ടു. പാപുവ ന്യൂ ഗ്വിനിയയിലേക്കും പിന്നീട് ഇന്ത്യയിലേക്കുമുള്ള ഒരാഴ്ച്ച നീണ്ട സന്ദർശനത്തിനു മുന്നോടിയായി സിഡ്നി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2022-ഓടെ400 ദശലക്ഷം പേരെ വിദേശ യൂണിവേഴ്സിറ്റികളിൽ പരിശീലിപ്പിക്കാൻ ഇന്ത്യൻ സർക്കാരിനു ഉദ്ദേശമുണ്ടെന്നും ഇത് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾക്ക് ഗുണകരമാകുമെന്നും മാൽകം ടേൺബുൾ അഭിപ്രായപ്പെട്ടു. കൽക്കരി, യുറേനിയം, പ്രകൃതി വാതകം തുടങ്ങിയ പ്രകൃതി വിഭവങ്ങളാൽ ഓസ്ട്രേലിയ സമൃദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ സന്ദർശനത്തിനു മുന്നോടിയായി ഇത്തരം വിഭവങ്ങളുടെ കയറ്റുമതിയെ പ്രാധാന്യമുള്ളതാക്കുകയാണ് അദ്ദേഹം.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 20 ലക്ഷം കോടി ഡോളർ പിന്നിട്ടതായും പ്രതിവർഷം 7% വളർച്ച ഇതിൽ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിൽ തന്റെ ആദ്യത്തെ ഇന്ത്യൻ സന്ദർശനമാണിതെന്നും ഊർജ്ജം, വ്യാപാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2011 മുതൽ 2015 വരെയുള്ള കാലയളവിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സ്വതന്ത്ര വാനിജ്യ കരാർ സംബന്ധിച്ച ചർച്ചകൾ 9 വട്ടം നടന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.