കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ ദുബായിൽ ഉണ്ടായത് 1,447 വാഹനാപകടങ്ങൾ
ദുബായ്: കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ ദുബായിൽ ഉണ്ടായത് 1,447 വാഹനാപകടങ്ങൾ. ചൊവ്വാഴ്ച മുതൽ ആരംഭിച്ച മഴ ദുബായിൽ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കിയെന്നും ദുബായ് പോലീസ് അറിയിച്ചു.
സഹായ അഭ്യർത്ഥനയുമായി 20,653 പേരാണ് ദുബായ് പോലീസ് കമ്മാൻഡ് ആൻഡ് കണ്ട്രോൾ യൂണിറ്റിനെ ബന്ധപ്പെട്ടത്. ഇതേ കാലയളവിൽ 10,131 കോളുകൾ ലഭിച്ചതായി ഷാർജ പോലീസും അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.