Currency

തൊഴിൽ ചൂഷണം: ഓസ്ട്രേലിയയിലെ വിദേശി വിദ്യാർത്ഥികൾക്കു ഓംബുഡ്‌സ്മാനിൽ പരാതി നൽകാം

സ്വന്തം ലേഖകൻSunday, October 1, 2017 1:56 pm

ബ്രിസ്ബേൺ: ഓസ്ട്രേലിയയിൽ തൊഴില്‍ ചൂഷണത്തിന് ഇരയാകുന്ന വിദേശ വിദ്യാര്‍ഥികള്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നു ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു. ഓസ്‌ട്രേലിയയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ ചൂഷണത്തിന് ഇരയാകുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണു ഈ നിർദേശ,. തൊഴിലുടമകള്‍ മോശമായി പെരുമാറുന്നതും കുറഞ്ഞ വേതനം നൽകുന്നതും ഓംബുഡ്‌സ്മാനെ അറിയിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ലഭിക്കുന്ന പരാതികളില്‍ ഗൗരവമായവ കോടതിയിലേക്ക് ശുപാർശ ചെയ്യും. ഓസ്‌ട്രേലിയന്‍ വിസ ലഭിച്ചിരിക്കുന്നവരില്‍ നല്ലൊരു ശതമാനവും വിദേശ വിദ്യാര്‍ഥികളാണ്. ഇവര്‍ക്കു മാത്രമാണ് പഠനത്തോടൊപ്പം ജോലിചെയ്യുന്നതിനുമുള്ള അനുമതിയുള്ളത്. ഇവരിൽ നല്ലൊരു ശതമാനവും വേതനത്തിന്റെ കാര്യത്തില്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നാണു വിലയിരുത്തൽ. എന്നാല്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് പരാതിയുമായി എത്തുന്നത്.

പരാതി നല്‍കുന്നവര്‍ക്കെതിരേ കുടിയേറ്റ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന ഭീഷണിയും മിക്ക തൊഴിലുടമകളും മുഴക്കുന്നുണ്ടെന്നും ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജോലിസ്ഥലത്ത് ചൂഷണത്തിന് ഇരയാകുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കാന്‍ എല്ലാ വിദേശ വിദ്യാര്‍ഥികളോടും ഓംബുഡ്‌സ്മാന്‍ പരസ്യമായി നിര്‍ദേശിച്ചിരിക്കുന്നത്. പഠണത്തോടൊപ്പം പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന വിദേശ വിദ്യാര്‍ഥികള്‍ ജോലി ചെയ്യുന്ന സമയം സംബന്ധിച്ച് റെക്കോര്‍ഡ് സൂക്ഷിക്കണമെന്നും ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x