ദുബായ്: ഞായറാഴ്ച (26) മുതല്‍ ദുബായില്‍ പാര്‍ക്കിങ് ഫീസ് വീണ്ടും നിലവില്‍ വരും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ)യാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും രാത്രി 8 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഫീസടയ്‌ക്കേണ്ടത്.
റമസാന്‍ പ്രമാണിച്ച് കോവിഡ് നിയന്ത്രണത്തില്‍ അയവുവരുത്തിയതിനെ തുടര്‍ന്നാണ് ദുബായ് ഹയര്‍ കമ്മിറ്റി ഫോര്‍ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പേ പാര്‍ക്കിങ് വീണ്ടും പ്രാബല്യത്തിലാക്കാന്‍ അനുമതി നല്‍കിയത്. ദുബായ് മെട്രോ, പബ്ലിക് ബസ്, ടാക്‌സി എന്നിവയും ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും.
യാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കൂടാതെ, ടാക്‌സികളില്‍ പിന്നിലെ സീറ്റില്‍ രണ്ട് പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക. ബസ്, ടാക്‌സി നിരക്കുകളില്‍ മാറ്റമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.