ഓസ്ട്രേലിയയിലെ ഇന്ത്യക്കാരനായ വ്യവസായി പങ്കജ് ഓസ്വാളും ഭാര്യ രാധികയും നല്കിയ നഷ്ടപരിഹാരക്കേസ് 11 കോടി ഡോളറിന് (ഏകദേശം 737 കോടി രൂപ) ഒത്തുതീര്‍പ്പായി.
ബ്രിസ്ബൺ: ഓസ്ട്രേലിയയിലെ ഇന്ത്യക്കാരനായ വ്യവസായി പങ്കജ് ഓസ്വാളും ഭാര്യ രാധികയും നല്കിയ നഷ്ടപരിഹാരക്കേസ് 11 കോടി ഡോളറിന് (ഏകദേശം 737 കോടി രൂപ) ഒത്തുതീര്‍പ്പായി. ഓസ്ട്രേലിയ ആന്‍ഡ് ന്യൂസീലന്‍ഡ് ബാങ്കിങ് ഗ്രൂപ്പിന് (എഎന്‍സെഡ്) എതിരെ ഇവർ നൽകിയ നഷ്ടപരിഹാരക്കേസാണു ഇപ്പോൾ ഒത്തുതീർപ്പിൽ എത്തിയത്.
ബര്‍പ് ഫെര്‍ട്ടിലൈസേഴ്സ് എന്ന കമ്പനിയുടെ ഭൂരിപക്ഷ ഓഹരികളുടെയും ഉടമയായിരുന്ന പങ്കജ്,രാധിക എന്നിവർ തങ്ങളുടെ ഓഹരികള്‍ വില്ക്കാന് ബാങ്കിനെ ചുമതലപ്പെടുത്തിയപ്പോള്‍ ബാങ്ക് 58 കോടി ഡോളര്‍ (ഏകദേശം 3886 കോടി രൂപ) കുറച്ചാണു പണം നല്‍കിയതെന്ന പരാതിയിന്മേലാണു നഷ്ടപരിഹാരം. 190 കോടി ഡോളര്‍ (ഏകദേശം 12730 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ദമ്പതികൾ കേസ് ഫയൽ ചെയ്തിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.