Currency

ദുബായ് ബിസിനസ് ബേയിലെ സമാന്തര റോഡ് എട്ടിന് തുറക്കും

സ്വന്തം ലേഖകന്‍Friday, June 8, 2018 11:30 am

ദുബായ്: ദുബായ് നഗരത്തിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനുള്ള വികസനപദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബിസിനസ് ബേയിലെ സമാന്തര റോഡ് വെള്ളിയാഴ്ച ഗതാഗതത്തിന് തുറന്നു കൊടുക്കും. സമാന്തര റോഡ് വികസന പദ്ധതി രണ്ടാഘട്ടത്തിന്റെ ഭാഗമായി ബിസിനസ് ബേയില്‍ അല്‍ മെയ്താനും ഫിനാന്‍ഷ്യന്‍ സ്ട്രീറ്റിനുമിടക്കാണ് റോഡ് നിര്‍മിച്ചത്.

ഇരുവശത്തേക്കും നാല് വരികളുള്ള റോഡ് ഹാപ്പിനസ് സ്ട്രീറ്റിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ശൈഖ് സായിദ് റോഡിനും അല്‍ഖൈല്‍ സ്ട്രീറ്റിനുമിടയിലെ യാത്രാസമയം 12 മിനിറ്റില്‍നിന്ന് രണ്ടര മിനിറ്റായി കുറയും. ബുര്‍ജ് ഖലീഫ ബുലേവാര്‍ഡ് റോഡിലെ ഹാപ്പിനസ് സ്ട്രീറ്റ് ഇന്റര്‍സെക്ഷനില്‍ 240 മീറ്റര്‍ നീളമുള്ള മേല്‍പ്പാലവും പദ്ധതിയുടെ ഭാഗമാണ്. ഹാപ്പിനസ് സ്ട്രീറ്റ് ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ഖലീജ് റോഡിലേക്ക് ഭൂഗര്‍ഭപാതയും നിര്‍മിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x