സിഡ്നി: ഗർഭിണികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. പ്രസവത്തോട് അനുബന്ധിച്ച് ഏടുക്കുന്ന അവധിക്ക് സ്ത്രീകൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങളും ഇളവുകളുമാണ് വെട്ടിക്കുറയ്ക്കുന്നു. അടുത്ത വർഷം ആദ്യം മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.
തൊഴിലുടമ അവധി അനുവദിക്കുമ്പോള്‍ 18 ആഴ്ചത്തെ അവധി ശമ്പളം സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി കഴിഞ്ഞ സർക്കാർ കൊണ്ടുവന്നിരുന്നു ഇതാണ് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ 80,000 സ്ത്രീകളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.